sndp-madaplathuruth-
പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം തേവുരുത്തിൽ ക്ഷേത്രം തന്ത്രി മൂത്തകുന്നം സുഗതൻ തന്ത്രി നിർവഹിക്കുന്നു.

പറവൂർ : പടിഞ്ഞാറെ മടപ്ളാതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗം ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം തേവുരുത്തിൽ ദുർഗാഭഗവതി ഭദ്രകാളി ക്ഷേത്രം തന്ത്രി മൂത്തകുന്നം സുഗതൻ തന്ത്രി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ഹരി വിജയൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, ശാഖാ പ്രസിഡന്റ് സി.എസ്. ഷാനവാസ്, സെക്രട്ടറി ഇ.പി. തമ്പി തുടങ്ങിയവർ പങ്കെടുത്തു.