പറവൂർ : പറവൂർ അർബൻ സഹകരണ സംഘം ന്യൂ ലൈൻ റോഡിൽ നിർമ്മിച്ച പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ (ശനി) വൈകിട്ട് നാലിന് ഹൈബി ഈഡൻ എം.പി നിർവഹിക്കും. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്ട്രോംഗ് റൂം എസ്. ശർമ്മ എം.എൽ.എയും ലോക്കർ പി. രാജുവും സേഫ് കെ.പി. ധനപാലനും ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ വിശിഷ്ട വ്യക്തികളെ ആദരിക്കും. ബാങ്ക് പ്രസി‌ഡന്റ് കെ.ആർ. ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.സി. പത്രോസ്, സെക്രട്ടറി മഞ്ജുള നാരായണൻ തുടങ്ങിയവർ സംസാരിക്കും.