കൂത്താട്ടുകുളം: മേഖലയിലെ അംഗൻവാടി കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് കൂത്താട്ടുകുളം ഗവ:യു.പി.സ്കൂളും,കിഴകൊമ്പ്

പുരോഗമന കലാസാഹിത്യ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന അങ്കണ നിറക്കൂട്ട് - 2019 കളറിംഗ് മത്സരത്തിന്റെ സമ്മാനവിതരണം നാളെ (ശനി) രാവിലെ 9.30 മുതൽ സ്കൂളിൽ നടക്കും. നഗരസഭ ചെയർമാൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.