കൊച്ചി: വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരത്തിന്റെ തുടർച്ചയായാണ് വാഹനാപകടത്തിൽ യുവാവിന്റെ ജീവൻ പൊലിഞ്ഞത്.ഒമ്പത് മുമ്പാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം ചെറിയ ചോർച്ച കണ്ടത്. ഉടൻ തന്നെ ജല അതോറിറ്റി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡ് കട്ടു ചെയ്യാൻ അനുവദിക്കുന്നില്ലെന്നായിരുന്നു മറുപടി. കലൂരിലെ റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട് ഇരു വകുപ്പുകളും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം കോടതിയിലെത്തിയിരുന്നു. ഈ കണക്ക് തീർക്കാൻ ഉദ്യോഗസ്ഥർ പാലാരിവട്ടത്തെ കുഴിയെ ആയുധമാക്കി.

കുഴിയുടെ ആഴം കൂടിയതോടെ കഴിഞ്ഞ ആഴ്ച വീണ്ടും ഉദ്യോഗസ്ഥർക്ക് പരാതി നൽകി റോഡ് ഇടയ്ക്കിടെ ടാർ ചെയ്തതല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വിഭാഗം ശ്രമിച്ചില്ല. രാവിലെ പമ്പിംഗ് നടക്കുന്ന സമയത്ത് റോഡിൽ വലിയ വെള്ളക്കെട്ടാണെന്ന് ജോസഫ് അലക്സ് പറഞ്ഞു.,

ജോസഫ് അലക്സ് ,ഡിവിഷൻ കൗൺസിലർ