കോലഞ്ചേരി: കോലഞ്ചേരി ടൗണിന്റെ ഹൃദയഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കോലഞ്ചേരി കോളജ് ജംഗ്ഷനോട് ചേർന്ന് നിരവധി വ്യാപാര സ്ഥാപനങ്ങൾ നിലനിൽക്കുന്ന കെട്ടിടത്തിന് മുമ്പിലാണ് മാസങ്ങളായി വാട്ടർ അതോറി​ട്ടിയുടെ പൈപ്പിൽ നിന്നും കുടിവെള്ളം പാഴാകുന്നത്. പൊട്ടിയൊഴുകുന്ന വെള്ളം റോഡിലൂടെയും ,ഓടയിലൂടെയും ഒഴുകുകയാണ്. നിരവധി പരാതികൾ നല്കിയെങ്കിലും നടപടിയായിട്ടില്ല.