കൊച്ചി: അംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ പെൻഷൻ തുക വർദ്ധിപ്പിച്ചതിനെ അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സ്വാഗതം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ്‌ബാബു അദ്ധ്യക്ഷനായി. ഭാരവാഹികളായ സി.എക്സ് ത്രേസ്യ, അന്നമ്മ ജോർജ്, മണി കാർത്തികേയൻ, കെ.ലളിത, കാർത്ത്യായനി എന്നിവർ സംസാരിച്ചു.