ആലുവ: ആൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻെറ നേതൃത്വത്തിൽ രൂപീകരിച്ച സ്വയം സഹായ സംഘങ്ങളുടെ സംസ്ഥാന തല വാർഷികാഘോഷം ഇന്ന് ആലുവ മഹാത്മാഗാന്ധി ടൗൺ ഹാളിൽ നടക്കും. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ. മാനുകുട്ടപ്പൻ അദ്ധ്യക്ഷത വഹിക്കും. സമാപന സമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തയ്യൽ തൊഴിലാളി ക്ഷേമബോർഡ് അംഗങ്ങൾക്ക് സ്വീകരണം നൽകും. ജനറൽ സെക്രട്ടറി എൻ.സി. ബാബു, ജില്ലാ പ്രസിഡന്റ് ടി.ആർ. നളിനാക്ഷൻ എന്നിവർ സംസാരിക്കും.