നെടുമ്പാശേരി: എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 5.86 ലക്ഷം രൂപ ചെലവഴിച്ച് കരിയാട് പച്ചക്കറി ജംഗ്ഷനിൽ സ്ഥാപിച്ച 12 മീറ്റർ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഒൺ അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വത്സല ബിജു, മുൻ എം.എൽ.എ എം.എ ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു മൂലൻ, ചെയർപേഴ്‌സൺ സന്ധ്യാ നാരായണപിള്ള, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനി കുഞ്ഞുമോൻ, പി.വൈ. വർഗീസ്, സി.വൈ. ഷബോർ, ഏലിയാമ്മ ഏലിയാസ്, പി.വൈ. ഏലിയാസ്, ടി.എ. ചന്ദ്രൻ, ജിസ് തോമസ് എന്നിവർ സംസാരിച്ചു.