പള്ളുരുത്തി: വിദേശ കപ്പലുകളിൽ ജോലികൾ വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്നും കോടികൾ തട്ടിയ കേസിലെപ്രധാനപ്രതി​ തൃശൂർ തിരുവില്ലാ മലയിൽ കനേത്തറ വീട്ടിൽ വിജിൽ (35)ബാംഗ്ലൂരിൽ അറസ്റ്റിലായി​. . എറണാകുളത്ത് രവിപുരത്ത് ഇവർ നടത്തിയിരുന്ന ഓഫീസ് അടച്ചു പൂട്ടി. കുമ്പളങ്ങി സ്വദേശി ബിനോയ് ആന്റണിയുടെ പരാതിയി​ലാണ് പൊലീസ് കേസെടുത്തത്.ഇയാളി​ൽ നി​ന്ന് മൂന്നര ലക്ഷം രൂപ സംഘം വാങ്ങി. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനിയുടെ പേരി​ൽസമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് തട്ടിപ്പ്നടത്തി​യത്.. ഒരു വനിത ഉൾപ്പടെ രണ്ട് പേർ ഒളിവിലാണ്.പണം നഷ്ടപ്പെട്ടെന്ന കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്.എസ്. ഐ. ടി.ജി.രാജേഷ് ,എ.എസ്.ഐ. പ്രിൻസ്, അനിൽ, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് . പ്രതി​യെ കോടതി​ റി​മാൻഡ് ചെയ്തു.