കൊച്ചി: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3201 സംസ്ഥാനത്തെ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന മത്സരങ്ങൾ നാളെ (ശനി) കാലടി ശ്രീശങ്കര കോളേജ് മൈതാനിയിൽ അരങ്ങേറും. രാവിലെ 7ന് ആരംഭിക്കുന്ന മത്സരങ്ങൾ റോട്ടറി ഡിസ്ട്രിക് ഗവർണർ മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശ്രീ ശങ്കരാ കോളേജ് പ്രിൻസിപ്പൽ ഡോ.എ സുരേഷും, സമാപന സമ്മേളനത്തിൽ ആദിശങ്കര എഡ്യൂക്കേഷൻ ട്രസ്റ്റ് സി.ഒ.ഒ. സി.പി ജയശങ്കറും മുഖ്യാതിഥികളാകും.
ദ്രോണാചാര്യ റൊട്ടേറിയൻ കെ.പി. തോമസ് , ഇടുക്കി ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് രാജാസ് തോമസ് എന്നിവർ നേതൃത്വം നൽകും. കേരളത്തിലെ 30 ഓളം സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത ആയിരം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പ് ട്രോഫി, സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്ക് പുറമേ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും. സൗജന്യയാത്ര, ഭക്ഷണം, വൈദ്യ സഹായം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്.. റോസ്സസ്സിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ വിമാനയാത്രയും റോട്ടറി ഒരുക്കും.