കൊച്ചി: പാലാരിവട്ടം വാഹനാപകടത്തിൽ മരിച്ച യദുലാലിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്ന് കോട്ടുവള്ളി പഞ്ചായത്ത് മെമ്പർ വനജ അശോകൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അംഗൻവാടി അദ്ധ്യാപികയായ അമ്മ കാൻസർ രോഗിയാണ്. ഭാര്യയെ പരിചരിക്കുന്നതിനാൽ പെയിന്റിംഗ് തൊഴിലാളിയായ അച്‌ഛന് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഐ.ടി.ഐ പാസായ ഇളയ സഹോദരന് ജോലിയായിട്ടില്ല.യദുവാണ് കുടുംബം പുലർത്തിയിരുന്നത്. മകന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ഈ കുടുംബത്തെ സഹായിക്കാൻ സർക്കാരും സുമനസുകളും കരുണ കാട്ടണമെന്ന് അവർ അഭ്യർത്ഥിച്ചു