തോപ്പുംപടി: വില്ലിംഗ്ടൺ ഐലന്റ് ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ തിരുവുത്സവം 14 മുതൽ 19 വരെ നടക്കും. രാത്രി 7 ന് നടക്കുന്ന കൊടിയേറ്റ ചടങ്ങിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പുഷ്പാഭിഷേകം, കഥകളി, നാടകം, ഉത്സവബലി, കരോക്ക ഗാനമേള, ഓട്ടൻതുള്ളൽ, നാട്ടുപാട്ട് കളിയാട്ടം എന്നിവ നടക്കും. 18 ന് 3 ന് പകൽപ്പൂരം' 19ന് രാവിലെ 8ന് ഭഗവതിക്ക് കലശം' 6 ന് കൊടിയിറക്കൽ തുടർന്ന് ആറാട്ട് എഴുന്നള്ളിപ്പ് ഭാരവാഹികളായ ബി.ഭാഗ്യനാഥ്, എൻ.കെ.മുരളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.