palarivattom

കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ച സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണച്ചുമതല. അപകടത്തിന് കാരണമായ കുഴി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് പൊതുമരാമത്ത് റോഡ് വിഭാഗം, വാട്ടർ അതോറിട്ടി എന്നിവരോട് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. പൈപ്പിലെ ചോർച്ച പരിഹരിച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

സംഭവത്തെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജലവിഭവ വകുപ്പ് സെക്രട്ടറിയോട് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും.