കോലഞ്ചേരി: കെ.എസ്.ടി.എ 29ാമത് ജില്ലാ സമ്മേളനം 14,15 തിയതികളിൽ കോലഞ്ചേരിയിൽ നടക്കും. ശനിയാഴ്ച രാവിലെ 9.30ന് പതാക ഉയർത്തും. തുടർന്ന് വൈ.എം.സി.എ ഹാളിൽ (മുണ്ടശേരി മാസ്​റ്റർ നഗർ) ചേരുന്ന പ്രതിനിധി സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജി.ആനന്ദകുമാർ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ പ്രദർശനം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പി.ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാഗി, എക്‌സിക്യൂട്ടീവ് അംഗം ടി വി പീ​റ്റർ, വിവിധ സംഘടനാ ഭാരവാഹികളായ കെ.എ അൻവർ, ഒ.സി ജോയി എന്നിവർ സംസാരിക്കും. മൂന്നിന് എച്ച്.എസ്.ഇ ജോയിന്റ് ഡയറക്ടർ ഡോ. പി.പി പ്രകാശൻ നവോത്ഥാനവും സംസ്‌കാരിക കേരളവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. നാലിന് കോലഞ്ചേരി മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്നും അദ്ധ്യാപക റാലി ആരംഭിക്കും. തുടർന്ന് സെന്റ് പീ​റ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനിയിൽ(ഇ.എം.എസ് നഗർ) ചേരുന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേ​റ്റംഗം പി രാജീവ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. ഉച്ചക്ക് 12ന് സർഗസംഗമം അവാർഡ് വിതരണ സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്‌.കെ.ടി.യു ജില്ലാ സെക്രട്ടറി സി ബി ദേവദർശനൻ അവാർഡ് വിതരണം നിർവഹിക്കും. ജില്ലയിലെ പതിനാല് സബ് ജില്ലകളിൽ നിന്നായി 256 പ്രതിനിധികൾ പങ്കെടുക്കും.