കൊച്ചി :സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി. എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് ബഹുജനമാർച്ച് സംഘടിപ്പിക്കും. 'അരുത് സ്ത്രീ വേട്ട പൊരുതണം സ്ത്രീ സുരക്ഷയ്ക്കായി ' മുദ്രാവാക്യമുയർത്തി രാവിലെ 10ന് എറണാകുളത്ത് താജ് ഹോട്ടലിന്റെ മുമ്പിൽനിന്ന് ആരംഭിക്കുന്ന മാർച്ച് രാജേന്ദ്ര മൈതാനിയിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ജനകീയസംഗമത്തിൽ ആയിരക്കണക്കിനുപേർ പങ്കെടുക്കുമെന്ന് ജില്ല സെക്രട്ടറി സി.എൻ.മോഹനൻ അറിയിച്ചു.