കൊച്ചി: തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫീമെയിൽ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റൻറ് എന്നീ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.ആശുപത്രി ഓഫീസിൽ ഈ മാസം 18 ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തും. ഫീമെയിൽ തെറാപ്പിസ്റ്റിന്റെ യോഗ്യത ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് . 18 മുതൽ 56 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്ക് മാത്രമാണ് അവസരം. ദിവസ വേതനം 500 രൂപ. ലാസ്റ്റ് ഗ്രേഡ് സർവെൻറ് തസ്തികയിലേക്ക് ഏഴാം ക്ലാസും ശാരീരിക ക്ഷമതയുമാണ് യോഗ്യത. 18 മുതൽ 56 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം ദിവസ വേതനം 450 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0484 2777489.