ആലുവ: ഐ.എൻ.ടി.യു.സി ആലുവ റീജിയണൽ കമ്മിറ്റി ഏർപ്പെടുത്തിയ 2019 ലീഡർ പുരസ്‌കാരം നീന്തൽ പരിശീലകൻ സജി വാളശേരിക്ക് സമ്മാനിക്കും. 23ന് ആലുവയിൽ നടക്കുന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുമെന്ന് പ്രസിഡന്റ് ആനന്ദ് ജോർജ് അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തോളമായി വിവിധ പ്രായത്തിലുള്ള 2970 പേരെ ആലുവ പെരിയാറിൽ സൗജന്യമായി സജി നീന്തൽ പരിശീലിപ്പിക്കുന്നുണ്ട്.