കൊച്ചി : ഡിസൈൻ വീക്കിന്റെ ഭാഗമായി അസറ്റ് ഹോംസ് 96 ചതുരശ്രയടി വിസ്തൃതിയിൽ നിർമ്മിച്ച മാതൃകാ സെൽഫി ഫ്ളാറ്റ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഇൻഫോസിസിസ് സഹസ്ഥാപകൻ എസ്.ഡി. ഷിബുലാൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. എറണാകുളം എം.ജി റോഡിൽ രവിപുരത്താണ് ഡിസൈൻ വീക്കിന്റെ പങ്കാളി കൂടിയായ അസറ്റ് ഹോംസ് സെൽഫി ഫ്‌ളാറ്റിന്റെ മാതൃക ഒരുക്കിയത്. കിടപ്പുമുറി, പഠനമേശ, കുളിമുറി, പാചകത്തിന് സൗകര്യം തുടങ്ങിയ ഉൾപ്പെടുന്ന രൂപകല്പന ഭവനനിർമ്മാണ രംഗത്തെ പരമ്പരാഗത ധാരണകളെ പൊളിച്ചെഴുതുമെന്ന് സ്പീക്കർ പറഞ്ഞു.
നാളെ വരെ എം.ജി റോഡിൽ അസറ്റ് മൂൺഗ്രേസ് വളപ്പിൽ ഒരുക്കിയ മാതൃക പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാമെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടർ വി. സുനിൽകുമാർ പറഞ്ഞു.
12 അടി നീളവും 8 അടി വീതിയുമുള്ള ഫ്‌ളാറ്റിൽ മടക്കിവയ്ക്കാവുന്ന രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്. ഐ.ടി പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിൽ നടപ്പാക്കാവുന്നതാണ് ഡിസെനെന്ന് അദ്ദേഹം പറഞ്ഞു.