misskerala
മിസ് കേരള 2019 സൗന്ദര്യമത്സരത്തിൽ മിസ് കേരള പട്ടം നേടിയ എ. അൻസി (നടുവിൽ), ഫസ്റ്റ് റണ്ണറപ്പ് അഞ്ജന ഷാജൻ (ഇടത്ത് ), സെക്കൻഡ് റണ്ണറപ്പ് അഞ്ജന വേണു (വലത്ത്) എന്നിവർ.

കൊച്ചി : മിസ് കേരള മത്സരത്തിൽ എ. അൻസിയ്ക്ക് വിജയകിരീടം. ഫസ്റ്റ് റണ്ണറപ്പായി അഞ്ജന ഷാജനെയും സെക്കൻഡ് റണ്ണറപ്പായി അഞ്ജന വേണുവിനെയും തിരഞ്ഞെടുത്തു. അവസാന മത്സരത്തിൽ മൂന്നു ഘട്ടങ്ങളിലായാണ് മത്സരാർത്ഥികളെ വിലയിരുത്തിയത്. ഇംപ്രസാരിയോ ഇവന്റ് മാർക്കറ്റിംഗ് കമ്പനിയാണ് മത്സരം സംഘടിപ്പിച്ചത്.
കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ പ്രശാന്ത് നായർ, സ്റ്റാലിയൻ ഗ്രൂപ്പിന്റെ ചെയർമാനും ഡയറക്ടറുമായ രാജീവ് നായർ, നേവൽ വൈവ്‌സ് വെൽഫെയർ അസോസിയേഷൻ സതേൺ റീജിയൺ പ്രസിഡന്റ് സപാന ചവ്‌ള, കഥകളി കലാകാരി ഹരിപ്രിയ നമ്പൂതിരി, ഫിലിം മേക്കറും കോസ്റ്റ്യൂം ഡിസൈനറുമായ റോഷിനി ദിനകർ, കരിക്ക് ഡിജിറ്റൽ ഫ്‌ളാറ്റ്‌ഫോമിന്റെ ക്രിയേറ്റീവ് ഹെഡ് നിഖിൽ പ്രസാദ്, സിനിമാ കൊറിയോഗ്രഫർ സജ്‌ന നജാം, നടിയും നർത്തകിയുമായ പാരീസ് ലക്ഷ്മി എന്നിവരായിരുന്നു വിധികർത്താക്കൾ.