mkk
കെ.എം.എ സംഘടിപ്പിച്ച എം.കെ.കെ നായർ അനുസ്മരണം സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. എബ്രഹാം തര്യൻ, ജിബു പോൾ, ബിബു പുന്നൂരാൻ എന്നിവർ സമീപം

കൊച്ചി: പ്രഗത്ഭനായ ഐ.എ.എസ് ഉദ്യോഗസ്ഥനും ഫാക്ട് മുൻ സി.എം.ഡിയുമായിരുന്ന എം.കെ.കെ നായരെ കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. മേഘാലയ സർക്കാർ ഉപദേഷ്ടാവ് ഡോ. സി.വി ആനന്ദബോസ് മുഖ്യാതിഥിയായി. ഫെഡറൽ ബാങ്ക് മുൻ ചെയർമാൻ കെ.പി. പദ്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം.എ പ്രസിഡന്റ് ജിബു പോൾ അദ്ധ്യക്ഷത വഹിച്ചു. എബ്രഹാം തര്യൻ, സെക്രട്ടറി ബിബു പുന്നൂരാൻ എന്നിവർ സംസാരിച്ചു.