മൂവാറ്റുപുഴ: മേഖലയിൽപനി പടരുന്നു. ഡെങ്കി​പ്പനിയുടെ ലക്ഷണമെല്ലാമുള്ള പനിയാണ് പടരുന്നത് രക്തമെടുത്ത് വിദഗ്ദ്ധപരിശോധന നടത്തിയെങ്ങിലുംഡെങ്കി​ സ്ഥിരികരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. അമ്പതോളം പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. ജനറൽ ആശുപത്രിക്ക് പുറമെ, നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രികളിലെല്ലാം പനിപിടിച്ചവർ ചികിത്സ തേടിയിട്ടുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്.മാലിന്യ സംസ്കരണത്തിലെ അപാകതകൾ മൂലംനഗരത്തിലെ കാവുങ്കര മേഖലയിലുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജീവികളായ ഇൗച്ചയും, കൊതുകും,മറ്റു ജീവികളും പെരുകുകയാണ്. കാനകളിലെല്ലാം മാലിന്യംനിറഞ്ഞു.പനി പടരുന്ന പ്രദേശങ്ങളിൽ ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നുണ്ട് .