കൊച്ചി : എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂൾ മാനേജർമാരുടെ അടിയന്തരയോഗം ഇന്ന് രാവിലെ പത്തിന് പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ ചേരും. സി.ബി.എസ്.ഇ സ്കൂളുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയ നികുതി ഉൾപ്പെടെ സുപധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്ന് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.