കുണ്ടന്നൂർ:പരിസരവാസികളുടെ ജീവനും സ്വത്തിനുംസംരക്ഷണം നൽകാതെ ഫ്ളാറ്റ്പൊളിക്കുന്നതിൽ പ്രതിഷേധിച്ച് പരിസരവാസികൾ കുണ്ടന്നൂർജംഗ്ഷനിൽ ധർണയുംമാർച്ചും റോഡരികിൽ കഞ്ഞിവച്ച് സമരവുംനടത്തി.രാവിലെ ആൽഫാഫ്ളാറ്റ് സമുച്ചയങ്ങൾക്ക്സമീപത്തുനിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം 10.30ന് കുണ്ടന്നൂർജംഗ്ഷനിൽ ധർണയായിമാറി..തുടർന്ന് പ്രവർത്തകർ ജംഗ്ഷന്റെ വടക്കേ സർവ്വീസ് റോഡിൽ യാത്രാതടസമുണ്ടാകാതെ അടുപ്പ്കൂട്ടി കഞ്ഞിയും കറികളും വെച്ച് ഭക്ഷണംപാകം ചെയ്ത് പ്രതിഷേധം തുടർന്നു.ജസ്റ്റിസ് ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെനിരവധിവീടുകൾക്ക് വിളളലും,പൊട്ടലും പ്രകമ്പനങ്ങളും ഉണ്ടായി.
ജനുവരി 11,12 തീയതികളിൽനിയന്ത്രിതസ്ഫോടനത്തിലൂടെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ കുണ്ടന്നൂർ പാലത്തിലുടെ ഒരു ലോറിപോകുമ്പോൾ ഉണ്ടാകുന്ന കുലുക്കം മാത്രമേസമീപവാസികൾക്ക് അനുഭവപ്പെടുകയുളളുവെന്ന് പൊളിക്കലിന്റെ മേൽനോട്ടം വഹിക്കുന്ന സർവ്വാത്തെയുംസംഘവുംപറഞ്ഞിരുന്നു.എന്നാൽ ഇതൊന്നും പാലിച്ചില്ല.
ഇൻഷുറൻസ് പരിരക്ഷ നവംബർ25ന് മുമ്പ് ഉറപ്പാക്കണം
പൊടിപടലങ്ങൾ തടയുവാൻ വെളളം പമ്പ്ചെയ്യണം.
.ഫ്ളാറ്റ്പൊളിക്കുന്നസമയത്ത് എന്തെങ്കിലും പ്രശ്നമുണ്ടായാൽപരിഹരിക്കുന്നതിന് ഉത്തരവാദിത്തമുളള സ്റ്റ്രക്ചറൽ എൻജിനീയർ അവസാനംവരെ പൊളിക്കുന്നസൈറ്റിലുണ്ടാവണം
.തൊട്ടടുത്തവീടുകളിൽതാമസിക്കുന്നവർക്ക് സുരക്ഷിതമായി മറ്റൊരിടത്തേക്ക്മാറിതാമസിക്കുവാൻആവശ്യമായസൗകര്യം സർക്കാർ ചെലവിൽഒരുക്കികൊടുക്കണം
.തൊഴിലാളികളെവച്ച്കെട്ടിടംപൊളിക്കുമ്പോൾകെട്ടിടാവശിഷ്ടങ്ങൾസമീപവാസികളുടെ വീടുകൾക്ക്മീതെ പതിക്കാതിരിക്കുവാൻസാദ്ധ്യമായ ഉയരത്തിൽ മെറ്റൽഷീറ്റ്കൊണ്ട് സ്ക്രീൻവയ്ക്കണം
മെറ്റൽഷീറ്റിന് പുറമേ പൊളിക്കുന്ന സ്ഥലത്ത് മറ്റൊരുസ്ക്രീൻകൂടിഇടണം
തുടങ്ങിയ തീരുമാനങ്ങൾ ഒരുമാസമായിട്ടും ഇതുവരെ പാലിക്കാത്തതാണ് പരിസരവാസികളെ കൂടുതൽ ഭയാശങ്കയിലേക്ക്തളളിവിട്ടിരിക്കുന്നത്.എം. സ്വരാജ് എം. എൽ .എ ,
സംഘാടകസമിതി ചെയർപേഴ്സൻ ദിഷാപ്രതാപൻ,കൺവീനർമാരായസുനിലസിബി, കെ.ആർ.ഷാജിതുടങ്ങിയവർ നേതൃത്വം നൽകി.യോഗത്തിൽ മുൻമന്ത്രികെ.ബാബു,നഗരസഭചെയർപേഴ്സൻ ടി.എച്ച്.നദീറ,വൈസ് ചെയർമാൻ ബോബൻനെടുംപറമ്പിൽ,അഡ്വ:ടി.കെദേവരാജൻ,ദിഷപ്രതാപൻ തുടങ്ങിയവർപ്രസംഗിച്ചു.