പെരുമ്പാവൂർ: പൗരത്വബില്ലിനെതിരെ സംയുക്ത മുസ്ലിം മഹല്ല് ജമാ അത്ത് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് 4 ന് ഇരുമലപ്പടി കനാൽ പാലത്തിന് സമീപത്തുനിന്ന് ഓടക്കാലിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തുവാൻ ഓടക്കാലി ടൗൺ ജുമാമസ്ജിദിൽ ചേർന്ന കോ ഓർഡിനേഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രകടനത്തിന് സമാപനം കുറിച്ച് ഓടക്കാലിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജാമിഅ ബദരിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ തൗഫീഖ് മൗലവി പ്രസംഗിക്കും.പ്രതിഷേധ സമരത്തിന്റെ നടത്തിപ്പിന് മേതല ഇമാം. ഷിയാസ് ബദരി ചെയർമാനായി പരിസര മഹല്ലുകളിലെ ഖത്തീബുമാർ, ജമാഅത്ത് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികളായ ഷൗക്കത്ത്, ഇബ്രാഹിം, റസ്സാഖ്, സലാം എന്നിവർ അറിയിച്ചു.