പെരുമ്പാവൂർ: ലഹരി, മാഫിയാ ഗുണ്ടാസംഘങ്ങൾക്കെതിരെ പൊലീസ്, എക്‌സൈസ്, തൊഴിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ശക്തമായ പ്രതിരോധവും പരിഹാരവും ഉണ്ടാക്കുവാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ. പെരുമ്പാവൂർ ഏരിയാ കമ്മറ്റി സംഘടിപ്പിച്ച ബഹുജന മാർച്ചും പ്രതിരോധ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏരിയാ സെക്രട്ടറി പി.എം സലിം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടെൽക്ക് ചെയർമാൻ അഡ്വ.എൻ.സി മോഹനൻ, പി.കെ സോമൻ, വി.പി ശശീന്ദ്രൻ ,സാജു പോൾ, ആർ എം രാമചന്ദ്രൻ, സുജു ജോണി, സി.എം അബ്ദുൾ കരീം, പ്രിൻസി കുര്യാക്കോസ്, സതി ജയകൃഷ്ണൻ, .വി.പി ഖാദർ, കെ.ഇ നൗഷാദ് എന്നിവർ പ്രസംഗിച്ചു.