പെരുമ്പാവൂർ: മുടക്കുഴ സർവീസ് സഹകരണ ബാങ്കിലെ മുഴുവൻ അംഗങ്ങളെയും ഇൻഷ്വർ ചെയ്തു. ഇഫ്‌ക്കോ ടോക്കിയോ കമ്പനിയുമായിട്ടാണ് ഇൻഷ്വർ ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അകനാട് സൂസി ബാലകൃഷ്ണന് ലഭിച്ച ഇൻഷ്വറൻസ് തുകയുടെ ചെക്ക് ബാങ്കിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി.അവറാച്ചൻ വിതരണം ചെയ്തു. ജോബി മാത്യു, ജോഷി തോമസ്, രാജീവ്, എൻ.പി.ബെന്നി, ഇ.വി.വിജയൻ, മോളി രാജു, ഓമനകുമാരി, മേഴ്‌സി പോൾ, ദീപ എന്നിവർ പ്രസംഗിച്ചു.