കൊച്ചി: കേന്ദ്രീയ വിദ്യാലയ അദ്ധ്യാപകരുടെ വിവിധ ആവശ്യങ്ങൾക്കു നേരെ കേന്ദ്രസർക്കാരിന്റെയും കേന്ദ്രീയ വിദ്യാലയ സംഗതന്റെയും നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് അഖില ഭാരതീയ കേന്ദ്രീയ വിദ്യാലയ അദ്ധ്യാപക സംഘടനയുടെ ( എ.ഐ.കെ.വി.ടി.എ) നേതൃത്വത്തിൽ പ്രതിഷേധ ദിനാചരണം നടത്തി.നേവൽബേസ് കേന്ദ്രീയ വിദ്യാലയ ഒന്നിൽ നടത്തിയ പ്രതിഷേധ ധർണയിൽ യൂണിറ്റ് പ്രസിഡന്റ് സോണി ജോർജ്, സെക്രട്ടറി ബിൻസി എലിസബത്ത് ജോർജ്, കമ്മിറ്റിയംഗ ജെ. പ്രേംകുമാർ എന്നിവർ പ്രസംഗിച്ചു.