ചോറ്റാനിക്കര: ജനകീയ ശാസ്ത്ര പ്രസ്ഥാനമായ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് എല്ലാവർഷവും നടത്തുന്ന യൂറിക്കാ-ശാസ്ത്രകേരളം വിജ്ഞാനോത്സവം മുളന്തുരുത്തി മേഖലാ തലം 2020 ജനുവരി 11 , 12 തീയതികളിലായി പൂത്തോട്ട കെ .പി.എം .ഹൈസ്കൂളിൽ വച്ച് നടക്കുകയാണ്.വിദ്യാഭ്യാസ മേഖലയിൽ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ ജനകീയ അറിവുത്സവമാണ് യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം. വിദ്യാഭ്യാസത്തെ ജനകീയവത്കരിച്ച് , സമൂഹത്തിൽ വേറിട്ട കാഴ്ചപ്പാടുകൾ ഉണ്ടാക്കുന്നതിന് വിജ്ഞാനോത്സവം ഉപകരിച്ചിട്ടുണ്ട് .മേഖലാതല വിജ്ഞാനോത്സവം വിജയിപ്പിക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകുന്നേരം 4.30 ന് സ്കൂൾ ഹാളിൽ വച്ച് നടക്കും . സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തു ത്തി മേഖല സെക്രട്ടറി കെ.പി.രവികുമാർ അഭ്യർത്ഥിച്ചു.