ചോറ്റാനിക്കര: തലയോലപ്പറമ്പ് കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി.യൂണിയനിലെ എടയ്ക്കാട്ടു വയൽ പാർപ്പകോഡ് നമ്പർ 3155 ശാഖയിൽ നടന്ന ശ്രീനാരായണ സംഗമം യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിന്ദു ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ദിവാകരൻ സംഘടന സന്ദേശം നൽകി.യൂണിയൻ കൗൺസിൽ അംഗങ്ങളായ യു.എസ്.പ്രസന്നൻ, കെ.എസ്.അജീഷ് കുമാർ, വൈസ് പ്രസിഡന്റ് വി.എൻ.സജി കുമാരി മോഹനൻ ബൈജു എം.പി, ധനേഷ് പി.എം, ശശിന്ദ്രൻവി. എൻ., സജൻകെ.കെ, ഷാജി എന്നിവർ സംസാരിച്ചു ഗുരുദേവ ക്ഷേതത്തിന്റെ അടിസ്ഥാന വികസനം സാധ്യമാക്കുന്നതിനായി ഭൂമി വാങ്ങുന്നതിനു തീരുമാനിച്ചു.