കോലഞ്ചേരി: പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. എൻ.സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം എം.പി വർഗീസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ വർഗീസ്, ജില്ലാ കമ്മിറ്റിയംഗം കെ.എസ് അരുൺകുമാർ എന്നിവർ സംസാരിച്ചു.