അങ്കമാലി: മുല്ലശേരിത്തോടിന്റെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി ഒരു കോടി രൂപ അനുവദിച്ചതായി റോജി എം. ജോൺ എം.എൽ.എ. അറിയിച്ചു. തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ജലസേചനവകുപ്പ് മന്ത്രി കെ. ക്യഷ്ണൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു. മുല്ലശേരി പാലം മുതൽ നായത്തോട് തുറ വരെയുള്ള തോടിന്റെ നവീകരണത്തിനായി 59 ലക്ഷം രൂപയുടെ പദ്ധതിയും കുറുമശേരി ലിഫ്റ്റ് ഇറിഗേഷന് 15 ലക്ഷം രൂപയുടെ പദ്ധതിയും സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി ഉടൻ ലഭ്യമാകുമെന്നും എം.എൽ.എ പറഞ്ഞു.