cpm
ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി നടത്തിയ പോസ്റ്റ് ഓഫീസ് ധർണ കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു. പി.വി. മോഹനൻ അദ്ധ്യക്ഷനായി. കെ.പി. റെജീഷ്, അഡ്വ. കെ.കെ.ഷിബു, എം.കെ.റോയി എന്നിവർ സംസാരിച്ചു.