അങ്കമാലി: മുപ്പത്തി അഞ്ചാമത് അങ്കമാലി ടൗൺ ദേശവിളക്ക് ഇന്ന് സി.എസ്.എ ഹാളിനു സമീപം ഈരയിൽ രാമകൃഷ്ണൻ നഗറിൽ നടക്കും. രാവിലെ 5 ന് ഗണപതിഹോമം,9 ന് യജ്ഞാചാര്യ ശ്യാമള വിജയന്റെ നേതൃത്വത്തിൽ നൂറ്റൊന്നുപേർ പങ്കെടുക്കുന്ന മഹാനാരായണീയ പാരായണം, വൈകിട്ട് 5ന് അങ്കമാലി എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്ന് കാവടി, ചെണ്ട, ചിന്ത്‌, നാദസ്വരം, ശലഭമയൂരനൃത്തം എന്നിവയുടെ അകമ്പടിയോടെ ഭഗവതി എഴുന്നള്ളിപ്പ് തുടർന്ന് പെരിയോൻ രാമചന്ദ്രൻ നായരുടെ കാർമ്മികത്വത്തിൽ മഹാദീപാരാധന, ദീപക്കാഴ്ച, 8.30 ന് മഹാ അന്നദാനം. രാത്രി 12 ന് അങ്ങാടിക്കടവ് ജംഗ്ഷനിൽ നിന്നും എതിരേല്പ്, പുലർച്ചെ 4ന് അയ്യപ്പൻ, വാവരങ്കം തുടർന്ന് മംഗളപൂജ.