പള്ളുരുത്തി: കെ.എം.നടേശൻ ഭാഗവതർ സ്മാരക സംഗീത ശാല ഒരുക്കുന്ന ഗുരു സ്മരണയും സംഗീത സന്ധ്യയും ഒരുക്കുന്നു. ഇന്ന് വൈകിട്ട് 5.30ന് ഇ.കെ.നാരായണൻ സ്ക്വയറിൽ നടക്കുന്ന പരിപാടി കലാരത്ന കെ.എം.ധർമ്മൻ ഉദ്ഘാടനം ചെയ്യും. ഇ.കെ.മുരളിധരൻ, ടി.കെ.വൽസൻ, ഗായകൻ അഫ്സൽ, ജെൻസിഗ്രിഗറി, വി.എ.ശ്രീജിത്ത്, പീറ്റർ ജോസ്, ഇടക്കൊച്ചി സലിംകുമാർ, കെ.എൻ.ശാന്താറാം തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് ഗ്രൂപ്പ് ഓഫ് സ്മൂൾ സിംഗേഴ്സ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ നടക്കും.