വൈപ്പിൻ: നായരമ്പലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ എൽ.ഡി.സി പരീക്ഷാ കോച്ചിംഗ് ക്ലാസ് ജനുവരി ഒന്നിന് ആരംഭിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. ഭിന്നശേഷിക്കാർക്ക് മുൻഗണനയും ഫീസിളവുമുണ്ട്. പി.എസ്.സി പരീക്ഷാ കോച്ചിംഗ് ക്ലാസ് എങ്ങനെ ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുത്താം എന്നതിനെ സംബന്ധിച്ചസെമിനാർ 28ന് രാവിലെ 10.30 ന് മംഗല്യ ഓഡിറ്റോറിയത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോൺ : 9656756550.