ആലുവ: പരാതിയുമായെത്തുന്ന ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ നടപടികളുമായി റൂറൽ ജില്ലാ പൊലീസ് ഓഫീസ്. റൂറൽ ജില്ലാ പൊലീസ് ഓഫീസിൽ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് പരാതികൾ നൽകാനെത്തുന്ന ഭിന്നശേഷിക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് താഴെ നിലയിൽ എത്തി പരാതികൾ നേരിട്ട് സ്വീകരിക്കും. ജില്ലാ പൊലീസ് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.