ആലുവ: മുപ്പത്തടത്ത് ജനവാസ മേഖലയിൽ ടാർ മിക്‌സിംഗ് യൂണിറ്റിന് അനുമതി നൽകിയതിലും സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കള്ളക്കേസെടുത്തതിലും പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ്, എ.ജി. ജയകുമാർ, സുരേഷ് മുട്ടത്തിൽ, കെ.ജെ. ജോണി, കെ.പി. ഷാജഹൻ, എ.സി.സുധാദേവി, ജിൻഷാദ് ജിന്നാസ്, കെ.എസ്. അജിത്, കെ.എ. ഹൈദ്രോസ് എന്നിവർ സംസാരിച്ചു.