cpm
പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം ആലുവ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

ആലുവ: പൗരത്വ ഭേദഗതി ബില്ലിനെതിരെ സി.പി.എം ആലുവ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യതപാൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി. സലിം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, കെ.എ. ബഷീർ, പി.എം. സഹീർ, ടി.കെ. ഷാജഹാൻ, അബൂബക്കർ, അജിത്ത് മാളിയേക്കൽ, ബീന അലി, സി.വി. ജെയിംസ് എന്നിവർ സംസാരിച്ചു.