aiyf
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എൻ.അരുൺ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി ആലുവ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ആർ. റെനീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. രാജേഷ്, കെ.എസ്. ജയദീപ്, നേതാക്കളായ അസ്ളഫ് പാറേക്കാടൻ, ആൽവിൻ സേവ്യർ, പി.എ. നവാസ്, സിജി ബാബു, ജോബി മാത്യു, ടി.എം. ഷെനിൻ, ഗോകുൽദേവ്, എം.എ. സഗീർ ശ്രീമൂലനഗരം, അഭിജത്ത് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പൗരത്വ ഭേദഗതി ബിൽ കത്തിച്ചു.