ആലുവ: ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും സാഹോദര്യത്തെയും ഐക്യത്തെയും തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കുചേരാൻ സാംബവ മഹാസഭ സംസ്ഥാന വാർഷിക പ്രതിനിധി സമ്മേളനം തീരുമാനിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഉപവാസത്തോട് അനുഭാവം പ്രകടിപ്പിച്ച് നേതാക്കൾ പങ്കെടുക്കും.പ്രസിഡന്റ് പി.കെ. ശങ്കർദാസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാമചന്ദ്രൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.കെ. കോന്നിയൂർ, ടി.ജി. ബാബുരാജ്, സി.ഡി. കുഞ്ഞച്ചൻ, ദേവരാജ് അരുവാപ്പുലം, ചന്ദ്രൻ, സരളാ ശശി, കെ.പി. ഗോപിനാഥ്, പി.കെ. അജിതൻ, കെ.കെ. കുമാരൻ, ഗീതാ ചന്ദ്രൻ, ചന്ദ്രൻ പുതിയേടത്ത്, എം.കെ. സത്യൻ, ഭവാനി കുമാരൻ, സരോജനി മാധവൻ തുടങ്ങിയവർ സംസാരിച്ചു.