പറവൂർ : പൗരത്വ ഭേദഗതി ബിൽ പിൻവലിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.എം സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി പറവൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പറവൂർ മെയിൻ പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എസ്. ശർമ്മ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി.ആർ. ബോസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, ടി.ജി. അശോകൻ, ടി.എസ്. രാജൻ, എ.എ. പവിത്രൻ, കെ.ഡി. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.