പറവൂർ : കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ കേരളത്തിലെ എറ്റവും വലിയ ലൈഫ് പാർപ്പിട ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു. മാമ്പ്ര ബ്ലോക്ക് പള്ളം ലൈഫ് ഫ്ലാറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നത്. പദ്ധതിയുടെ തുടക്കമായി സോയിൽ ടെസ്റ്റ് പൈലിംഗ് ജോലികൾ ആരംഭിച്ചു. കരുമാല്ലൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പഞ്ചായത്ത് നൽകിയ നിവേദനത്തിന്റെ ഭാഗമായിട്ടാണ് രണ്ടായിരത്തോളം കുടുംബങ്ങൾക്ക് പാർപ്പിടം ഒരുങ്ങുന്നത്. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതിഅംഗങ്ങളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.