പനങ്ങാട്: സ്വയംഭൂമഹാ ഗണപതി ക്ഷേത്രത്തിലെ ഗണേശസംഗീതോത്സവം 20ന് കൊച്ചിൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അദ്ദേഹത്തിന്റെ കച്ചേരി. മറ്റ് ദിവസങ്ങളിൽ ചെന്നൈ ജയകൃഷ്ണൻ, ടി.പി. വിവേക്, രാജേഷ് പനങ്ങാട്, അജയ്ശുല്ലു, ശ്രീകാന്ത് ശർമ്മ, അരുൺമേനോൻ, രാജലക്ഷ്മി അശോകൻ, എസ്. രാമസ്വാമി, ഹരീഷ് ബാൽ തുടങ്ങിയ സംഗീതജ്ഞരും ശ്രീരഞ്ജിനി സംഗീതസഭ ആലുവ, കൊച്ചിൻ മ്യൂസിക് സെന്റർ പൂണിത്തുറ, ജി.എൻ.സ്വാമി ട്രസ്റ്റ് തൃപ്പൂണിത്തുറ, നന്ദനം ഡാൻസ് ആൻഡ് മ്യൂസിക്ക് അക്കാഡമി, ധരണിസ്കൂൾഒഫ് പെർഫോമിംഗ് ആർട്ട്, ആദിത്യ മ്യൂസിക്, പനങ്ങാട് സ്വരലയ മ്യൂസിക് ക്ളബ് തുടങ്ങിയ സ്കൂളുകളുംപങ്കെടുക്കും .28ന് രാവിലെ ചങ്ങനാശേരി മാധവൻ നമ്പൂതിരി നയിക്കുന്ന പഞ്ചരത്നകീർത്തനാലാപനം. 30ന് സംഗീതനാടക അക്കാഡമി അവാർഡ് ജേതാവ് രത്നശ്രീ അയ്യരെ ആദരിക്കും. തുടർന്ന് ടി.പി. വിവേക് നയിക്കുന്ന ഹൃദയഗീത് എന്ന പരിപാടിയോടെ സമാപിക്കും.