ആലുവ: തയ്യൽ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും പ്രസവാനുകൂല്യ കുടിശ്ശിക പന്ത്രണ്ടായിരം രൂപ എത്രയും വേഗം വിതരണം ചെയ്യണമെന്നും ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) വാർഷികമേള സർക്കാരിനോട് ആവശ്യപ്പെട്ടു.
എ.കെ.ടി.എ സ്വയം സഹായ സംഘങ്ങളുടെ (എസ്.എച്ച്.ജി) നാലാമത് സംസ്ഥാന വാർഷികമേള ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. മാനുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.സി. ബാബു, ട്രഷറർ ജി. കാർത്തികേയൻ, എം.കെ. പ്രകാശൻ, ജില്ലാ പ്രസിഡന്റ് ടി.ആർ. നളിനാക്ഷൻ, എ.എസ്. കുട്ടപ്പൻ, എം.ആർ. വിനയകുമാർ, എസ്. സതികുമാർ, ജനാർദ്ദനൻ, കെ.കെ. ബേബി എന്നിവർ സംസാരിച്ചു.