പള്ളുരുത്തി. വലിയ പുല്ലാര വടക്ക് ശാഖയിൽ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ്മ പഠനകേന്ദ്രം ആരംഭിച്ചു. യോഗം അസി.സെക്രട്ടറി ഇ.കെ.മുരളിധരൻ ഉദ്ഘാടനം ചെയ്തു. കെ. ഭാനുമതി, കെ.ആർ.അംബുജൻ, എ.എസ്.ദിനേശൻ, എ.ഡി.സുധാകരൻ, കെ.ജെ.ജെനീഷ്, ഉഷാ മോഹൻ തുടങ്ങിയവർ സംബന്ധിച്ചു. ക്ളാസിന് ചേന്ദമംഗലം പ്രതാപൻ തുടക്കം കുറിച്ചു.എം.എൻ.അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ലീലാ സുകുമാരൻ സ്വാഗതവും ലളിതാ ബാലചന്ദ്രൻ നന്ദിയും പറഞ്ഞു. എല്ലാ ബുധനാഴ്ചയും വൈകിട്ട് 3നാണ് ക്ലാസ്.