കൊച്ചി: പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി ഉൾപ്പെടെ നഗരത്തിലെ കുഴികൾ അടയ്ക്കുന്ന തിരക്കിലാണ് ഇപ്പോൾ അധികൃതർ. യദുലാലിന്റെ അപകടത്തിലേക്ക് നയിച്ച പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴി വ്യാഴാഴ്ച അർദ്ധ രാത്രി തന്നെ അടച്ചു. എന്നാൽ ഇപ്പോഴും അധികൃതർ തിരിഞ്ഞു നോക്കാത്ത കുഴികൾ നഗരത്തിന്റെ പലഭാഗങ്ങളിലായിട്ടുണ്ട്.
ഇതാ അവയിൽ ചില കുഴികൾ
പാലാരിവട്ടം റിനൈ ആശുപത്രിയ്ക്ക് മുന്നിൽ റോഡിന് നടുവിൽ
പാലാരിവട്ടം ബസ് സ്റ്റോപ്പിന് സമീപം റോഡരികിൽ
വൈറ്റില ജംഗ്ഷനിൽ നിന്ന് സഹോദരൻ അയ്യപ്പൻ റോഡിലേക്ക് കയറുന്നിടത്ത്
വൈറ്റില ജനതയ്ക്ക് സമീപം യുടേണിന് സമീപം
ചിറ്റൂർ റോഡിൽ രാജാജി റോഡുമായി കൂട്ടിമുട്ടുന്ന ജംഗ്ഷനിൽ താൽകാലികമായി അടച്ച കുഴി
എം.ജി റോഡിൽ നിന്ന് പുല്ലേപ്പടി പാലത്തിലേക്ക് കയറുന്നിടത്തും പാലത്തിലും
ബാനർജി റോഡിൽ നിന്ന് കലൂർ ജഡ്ജസ് അവന്യൂ റോഡിലേക്ക് കയറുന്നിടത്ത്