അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താബോർ ഡിവിഷനിൽ നിർമ്മാണം പൂർത്തീകരിച്ച വികസനപദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ ടി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. വേലായുധൻ, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി റാഫേൽ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി.സി. കുമാരൻ, സഹകരണബാങ്ക് ഡയറക്ടർ എം.കെ. ജോഷി, എൻ.എ. ഷൈബു, ജീസൻ ചിറ്റിനപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
പദ്ധതിപ്രകാരം കോളനിയുടെ പുറംബണ്ട് പുനർനിർമ്മിച്ച് കോളനിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ടൈലുകൾ വിരിച്ച് ഗതാഗതയോഗ്യമാക്കി. പട്ടികജാതി പ്രത്യേക ഘടകപദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി അനുവദിച്ചതെന്ന് ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി.എം. വർഗീസ് അറിയിച്ചു.