കൊച്ചി : ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (ജെ.സി.ഐ) സോൺ 20 സൈറ്റ് വാരിയർ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇടപ്പള്ളി മെട്രോസ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് 2020 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയ്ക്ക് സൗകര്യം ഒരുക്കും. 2020 ഓടെ ലോകത്തുനിന്നും കാഴ്ചവൈകല്യങ്ങൾ തുടച്ചുനീക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം. ജെ.സി.ഐ ചാപ്‌റ്ററുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നേത്രചികിത്സാ ക്യാമ്പുകളിൽ പങ്കെടുക്കുന്നവരിൽ നിന്നും അർഹരായവരെ കണ്ടെത്തിയാണ് ശസ്ത്രക്രിയ നടത്തുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യയാത്രയും താമസവും ഒരുക്കുമെന്ന് ജെ.സി.ഐ സോൺ 20 പ്രസിഡന്റ് സാലു മുഹമ്മദ്, സോൺ ഡയറക്ടർ വർഗീസ് എം. തോമസ്, സോൺ കോർഡിനേറ്റർ ടി.എ. മുഹമ്മദ് ,ഐ ഫൗണ്ടേഷൻ സി.ഇ.ഒ സത്യ ക്രിഷ്, ഡി.ജി.എം. അരുൺ പോൾസൺ എന്നിവർ അറിയിച്ചു