കൊച്ചി : സി പി ഐ ജില്ലാ കൗൺസിൽ നേതൃത്വത്തിൽ നഗരത്തിൽ അടുത്തമാസം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ശതാബ്‌ദി ആഘോഷങ്ങൾക്കായി സംഘാടക സമിതി രൂപികരിച്ചു. സി. പി .ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ. എൻ സുഗതൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായി എ കെ ചന്ദ്രൻ എക്സ് എംഎൽഎ ,പി രാജു എക്സ് എംഎൽഎ, അഡ്വ കെ എൻ സുഗതൻ (രക്ഷാധികാരികൾ ),ടി സി സൻജിത്ത് (ചെയർമാൻ ) എം പി രാധാകൃഷ്ണൻ, അഡ്വ സന്തോഷ്‌പീറ്റർ , ജോൺ ലൂക്കോസ്, ശ്രീജി തോമസ്, എൻ വിപിനചന്ദ്രൻ, ടി രഘുവരൻ (വൈസ് ചെയർമാൻമാർ ), സി എ ഷക്കീർ (ജനറൽ കൺവീനർ ), ടി യു രതീഷ്, പി കെ സിറിൾ , സജിനി തമ്പി, ടി എസ് ജിമിനി , ഡോ ഫിജി ഫെർണാണ്ടസ് (ജോയിന്റ് കൺവീനർമാർ ) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി രൂപികരിച്ചു.