പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2019- 2020 വാർഷിക പദ്ധതിയിൽപ്പെടുത്തി 3.41 ലക്ഷം രൂപ മുടക്കി 36 അംഗൻവാടികൾക്ക് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം. സലിം, സൗമിനി ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. പ്രകാശ്, പോൾ ഉതുപ്പ്, ജോബി മാത്യു, മിനി ബാബു, പ്രീത സുകു, ഗായത്രി വിനോദ്, സരള കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു